Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Titile Sponsorship

ക്ഷേ​ത്രം വ​ക അ​മ്മ​യ്ക്ക് 75 ല​ക്ഷം രൂ​പ​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പ്; ക​രാ​ര്‍​രേ​ഖ പു​റ​ത്ത്

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ വി​വാ​ദ ക​രാ​ര്‍​രേ​ഖ പു​റ​ത്ത്. ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ‘അ​മ്മ’​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

ന​ന്ദ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നാ​യ വെ​ണ്ണ​ല​യി​ലെ തൈ​ക്കാ​ട്ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​മാ​യി​രു​ന്നു മു​ഖ്യ സ്‌​പോ​ണ്‍​സ​ര്‍. 75 ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ​ഷി​പ്പ് ക്ഷേ​ത്രം ഏ​റ്റ​ത്.

കു​ടും​ബ സം​ഗ​മ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് ക​രാ​റി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ഒ​പ്പി​ട്ട​ത് ന​ന്ദ​കു​മാ​റും കു​ക്കു പ​ര​മേ​ശ്വ​ര​നു​മാ​ണ്. ക്ഷേ​ത്ര​ത്തെ സം​ഘ​ട​ന​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത​ത് പ്ര​സി​ഡ​ന്‍റാ​യ ശ്വേ​ത മേ​നോ​നു​മാ​ണ്.

അ​ശ​ര​ണ​രാ​യ ക​ലാ​കാ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​ന്‍ ക്ഷേ​ത്രം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച തു​ക സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പാ​ക്കി മാ​റ്റി​യ​ത് ശ്വേ​ത മേ​നോ​നാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.

മ​തേ​ത​ര​മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നു​കാ​ട്ടി ഈ ​ക​രാ​റി​നെ​യാ​ണ് അ​ൻ​സി​ബ ഹ​സ​ൻ എ​തി​ർ​ത്ത​ത്. മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങ​രു​തെ​ന്ന നി​ല​പാ​ടാ​ണ് അ​വ​ർ സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ ഇ​ക്കാ​ര്യം പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ആ​ക്ട് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് അ​മ്മ എ​ന്ന​തി​നാ​ൽ ആ​രി​ൽ​നി​ന്നും സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്ന് ര​ണ്ടു​ദി​വ​സം മു​ൻ​പ് ശ്വേ​താ മേ​നോ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14-നാ​ണ് അ​മ്മ​യു​ടെ കു​ടും​ബ​സം​ഗ​മം ന​ട​ന്ന​ത്. കൊ​ച്ചി രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. വെ​ണ്ണ​ല തൈ​ക്കാ​ട്ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​മാ​യി​രു​ന്നു ഇ​തി​ന്‍റെ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ. 75 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നാ​ണ് സ്പോ​ൺ​സ​ർ​ഷി​പ്പ് ക​രാ​റി​ലു​ള്ള​ത്.

ഇ​തി​ൽ 30 ല​ക്ഷം ആ​ദ്യ​ഗ​ഡു​വാ​യി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. 45 ല​ക്ഷ​മാ​ണ് ക​രാ​ർ പ്ര​കാ​രം അ​മ്മ​യ്ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തി​നി​ട​യി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ജി. ന​ന്ദ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ഒ​രു എ​തി​ർ​പ്പ് താ​ര​സം​ഘ​ട​ന​യെ അ​റി​യി​ച്ചു. അ​വ​രു​ടെ പ​ര​സ്യം കു​ടും​ബ​സം​ഗ​മ വേ​ദി​യി​ൽ വേ​ണ്ട രീ​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ല എ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഈ ​പ​രാ​തി ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ന​ൽ​കാ​നു​ള്ള ബാ​ക്കി തു​ക സം​ഘ​ട​ന​യ്ക്ക് ന​ൽ​കു​മെ​ന്നാ​ണ് ടി.​ജി. ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. അ​തി​നി​ട​യി​ലാ​ണ് സ്പോ​ൺ​സ​ർ​ഷി​പ്പ് ക​രാ​ർ പു​റ​ത്തു​വ​ന്ന​ത്.

Latest News

Corehub Up